ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ”കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ”യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഐറിസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ നിര്‍വഹിച്ചു.

ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളിയുടെ അധ്യക്ഷനായി. പഞ്ചായത്തിലെ എസ് സി, എസ് ടി , ബി പി എല്‍ കുടുംബങ്ങള്‍ക്കും മറ്റു ജനറല്‍ വിഭാഗത്തില്‍പ്പെട്ട കേര കര്‍ഷകര്‍ക്കുമാണ് സൗജന്യമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തത്. ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണല്‍ ജെ നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരന്‍,ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ ഉഷ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, തൊഴിലുറപ്പ് മേറ്റ്മാര്‍, തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.