തരുവണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു രണ്ടാം വർഷ വിദ്യാർത്ഥിനിയ്ക്ക് നാഷണൽ സർവ്വീസ് സ്കീം വയനാട് ജില്ലാ തലത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് തറക്കല്ലിട്ടു.എൻഎസ്എസ് വിദ്യാർത്ഥികൾ പാഴ്വസ്തുക്കൾ ശേഖരിച്ചു ലഭിക്കുന്ന പണംകൊണ്ടാണ് സ്നേഹ ഭവനം തയ്യാറാക്കുന്നത്.ജില്ലയിലെ 55 യൂണിറ്റുകളിലെ മുഴുവൻ വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും ഇതിൽ പങ്കുചേരും. പനമരം പഞ്ചായത്ത് അംഗങ്ങളായ രജിത വിജയൻ, ബെന്നി ചെറിയാൻ, എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ് ശ്യാൽ, ക്ലസ്റ്റർ കൺവീനർമാരായ സാജിദ് പി കെ , സുദർശനൻ കെ ഡി , രവീന്ദ്രൻ കെ , രജീഷ് ഏ വി, രാജേന്ദ്രൻ എം കെ, മുൻ ക്ലസ്റ്റർ കൺവീനർ ബിജുകുമാർ പി,പ്രിൻസിപ്പാൾ ജെസ്സി എം.ജെ,പ്രോഗ്രാം ഓഫീസർ അശോകൻ എന്നിവർ പങ്കെടുത്തു.
