കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശാദായം കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് നവംബർ ഒന്നു മുതൽ 26 വരെ സമയം അനുവദിച്ചു. കുടിശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപാ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസുകളുമായി ബന്ധപ്പെടണം.