ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കുടിശ്ശിക നിവാരണ അദാലത്ത് നവംബര്‍ 24ന് നടത്തുന്നു . പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം . ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസില്‍ രാവിലെ 11 മുതല്‍ 4 വരെയാണ് അദാലത്ത് . കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവര്‍ക്കും പലിശ അല്ലെങ്കില്‍ പിഴപ്പലിശ ഇളവ് ലഭിക്കുന്നതാണ്.
