പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വനിതാ ഹോസ്റ്റലിന് തറക്കല്ലിട്ടു. നിര്‍മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആര് ആരോമലുണ്ണി അധ്യക്ഷനായി. രണ്ടു കോടി 50 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം. മൂന്നു നിലകളിലായി 926 മീറ്റര്‍ ചതുരശ്ര അടിയില്‍ 50 കിടക്കകളുള്ള സമുച്ചയമാണ് നിര്‍മിക്കുന്നത്. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ കെ സുലോചന, വിജയന്, അംഗങ്ങളായ യദുകൃഷ്ണന്, രതി, ഷീജ ഷാനവാസ്, സോണി, ഗായത്രി ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
