പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ കുരകുളം ഏലായിലെ അഞ്ച് ഹെക്ടറോളം നിലം കതിരണിയും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കതിര്‍മണി പദ്ധതിയുടെ ഭാഗമായാണ് തരിശ് ഭൂമിയിലെ നെല്‍കൃഷി. കര്‍ഷക കൂട്ടായ്മയുടെ സഹായത്തോടെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഹെക്ടര്‍ ഒന്നിന് 40,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആശാദേവി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണി അമ്മ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ലൈല ജോയി, ഡി സുരേഷ് കുമാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പാടശേഖരസമിതി അംഗങ്ങള്‍ കര്‍ഷകപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.