വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടിലെ ട്രെയിനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിനായി ഡിസംബര്‍ അഞ്ചിന് ഓണ്‍ലൈനായി അഭിമുഖം നടത്തും. https://forms.gle/fAurbVdVSNx6DV1y9 ല്‍ നവംബര്‍ 28 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ /ബി സി എ/ബി എസ് സി/ ബിടെക്ക് ഇന്‍ ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  പാസായിരിക്കണം, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവൃത്തിപരിചയം(അഭികാമ്യം) മുന്‍പരിചയം നിര്‍ബന്ധമില്ല. വിവരങ്ങള്‍ക്ക് https://arogyakeralam.gov.in/ehealth/ ഫോണ്‍ 04742795017.

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: റ്റി സി എം സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം ബി ബി എസ് ബിരുദം. പ്രായപരിധി 40. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 11.30 മുതല്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.gmckollam.edu.in ഫോണ്‍ 0474 2572572, 2572574.