സര്‍ക്കാര്‍ വൃദ്ധസദനത്തില്‍   സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക്   സ്റ്റാഫ്‌നഴ്‌സ്, സൈക്കോളജിസ്റ്റ്  എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും.   യോഗ്യത : സ്റ്റാഫ്‌നഴ്‌സ്-  ജി എന്‍ എം/ ബി എസ് സി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, സൈക്കോളജിസ്റ്റ്- എം എ/എം എസ് സി സൈക്കോളജി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.  hr.kerala@hlfppt.org sihkollam@hlfppt.org ല്‍  നവംബര്‍ 30നകം  അപേക്ഷിക്കണം. ഫോണ്‍: 7909252751, 8714619966

ഭക്ഷ്യസംരക്ഷണ മേഖലയില്‍ ചെറുസംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും പി എം എഫ് എം ഇ പദ്ധതിയില്‍ അപേക്ഷിക്കാം. സ്ഥിര മൂലധനത്തിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനത്തിന് ആറ് ശതമാനം പലിശയിളവും നല്‍കും. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍ 9744433500, 0474 2748395.