നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 30 മുതൽ കുന്നംകുളം നഗരത്തിന്റെ പ്രധാന വീഥികൾ ദീപാലങ്കാരങ്ങളാൽ മനോഹരമാകും. ബൂത്ത് പഞ്ചായത്ത് തലത്തിൽ നവകേരള സദസ്സും ലോഗോയും ഉൾപ്പെടുത്തി ദീപങ്ങൾ തെളിയിക്കും. 30 ന് നഗരസഭയുടെ നേതൃത്വത്തിലും 1, 2, തിയ്യതികളിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിലും ദീപങ്ങൾ തെളിയിച്ച് കുന്നംകുളം മണ്ഡലം നവകേരള സദസ്സിന് ഒരുങ്ങും.
നവകേരള സദസ്സ് സംഘാടകസമിതി ഓഫീസിൽ ചേർന്ന എസി മൊയ്തീൻ എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്തുകളുടെ വിവിധ പരിപാടികളും പ്രവർത്തനങ്ങളും വിലയിരുത്തി.നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ , ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, നോഡൽ ഓഫീസർ എസ് ഹരീഷ്,പഞ്ചായത്ത് പ്രസിഡന്റുമാർ , കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.