ഓഫീസ് സ്റ്റാഫ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 29ന് രാവിലെ 10ന് കൂടിക്കാഴ്ച്ച നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും,തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 282854

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണം ഡാറ്റാ എന്‍ട്രി ജോലികള്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നവംബര്‍ 29 ന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ,ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍(സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04936 282 422.

പനമരം ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌കരണത്തിനായി കെട്ടിട പരിശോധനയ്ക്കും വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍. ഇ മെയില്‍ gppanamaram@gmail.com ഫോണ്‍ 04936 220772