62-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം സാഹിത്യകാരന്‍ മുണ്ടൂര്‍ സേതു മാധവന്‍ ഉദ്ഘാടനം ചെയ്തു. ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം 62 കലാ അധ്യാപകര്‍ പാടിയ സ്വാഗത ഗാനത്തോടെയാണ് ആരംഭിച്ചത്. കലാമേളയുടെ സ്വാഗത സംഘം ചെയര്‍മാന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. എ. പ്രഭാകരന്‍ എം.എല്‍.എ വിശിഷ്ടാതിഥിയായി. സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ അരങ്ങുണര്‍ത്ത് പാട്ട് പാടി. സംഗീത സംവിധായകന്‍ പ്രകാശ് ഉള്ളേരി ലോഗോ രൂപകല്‍പന ചെയ്ത സാദത്ത് സമീലിന് ഉപഹാരം സമര്‍പ്പിച്ചു.
പരിപാടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷാബിറ, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ്, ഡി.ഇ.ഒ ഉഷ മാനാട്ട്, ക്യു.ഐ.പി. അധ്യാപക സംഘടനാ പ്രതിനിധികളായ എം.ആര്‍. മഹേഷ്‌കുമാര്‍, രമേഷ് പാറപ്പുറം, ഹമീദ് കൊമ്പത്ത്, എം.എന്‍. വിനോദ്, ഗിരീഷ് ഗോപിനാഥ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എ.ജെ. ശ്രീനി, ലിന്റൊ വേങ്ങശ്ശേരി, സതീഷ് മോന്‍ എന്നിവര്‍ പങ്കെടുത്തു.