ഇ-ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള മൂന്ന് ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ തസ്തികകളിലേക്ക് സംസ്ഥാന ഐ.ടി.മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ബി.ടെക് ഇന്‍ ഐ.ടി/കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്, ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ്/കംപ്യൂട്ടര്‍ ടെക്‌നോളജി/ഐ.ടി എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 21നും 27നും മധേ്യ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്. കൂടുതല്‍ വിവരത്തിന് www.pathanamthitta.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
