ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നം കെ.കെ. ശൈലജ എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എം.എൽഎ. പറഞ്ഞു.

ഒരുപാട് ചരിത്ര പ്രാധാന്യമുള്ളതും ഏറ്റവുമധികം വികസന സാധ്യതയുമുള്ള പ്രദേശമാണ് ബേക്കല്‍. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നവരുന്ന ഉദുമ മണ്ഡലത്തിലെ ബേക്കലില്‍ ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാവണം. ബേക്കലിന്റെ സ്വതസിദ്ധമായ ചൈതന്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ പരിസ്ഥിതി സൗഹൃദമായ വികസനപ്രവര്‍ത്തനങ്ങള്‍ ബേക്കലിലുണ്ടാവണം. സംസ്ഥാന ടൂറിസം ഭൂപടത്തില്‍ പ്രധാനപ്പെട്ട ഇടമാണ് ബേക്കലിനുള്ളത്. ഭാവിയില്‍ രാജ്യത്ത് എല്ലാ ഭാഗത്ത് നിന്നും പഠനത്തിനും വിനോദത്തിനുമായി എല്ലാവരുമെത്തുന്ന ഇടമായി ബേക്കല്‍ മാറട്ടെയെന്നും കെ.കെ.ശൈലജ പറഞ്ഞു.