കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രദോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ യു പി സോമനാഥൻ, എം കെ ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ജയപ്രകാശൻ, ടി കെ മീന, സിഡിഎസ് ചെയർപേഴ്സൺ പ്രബിതകുമാരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി അപ്പുക്കുട്ടൻ, കെ കെ മൂസ, പി ടി സുരേഷ്, ടി അബ്ദുറഹിമാൻകുട്ടി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബ്രിജേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി രേണുകാ വർമ്മ നന്ദിയും പറഞ്ഞു.