സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചരിത്ര പൈതൃക അവബോധം വളര്‍ത്തുന്നതിന് ആര്‍ക്കൈവ്‌സ് വകുപ്പ് ഹൈസ്‌കൂള്‍ തലത്തില്‍ 14 ജില്ലകളിലായി ജില്ലാതല ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും. ക്വിസ് മാസ്റ്റര്‍, ചോദ്യാവലി, ക്വിസ് സംഘടിപ്പിക്കുന്നതിനുള്ള മറ്റ് സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെ ക്വിസ് പ്രോഗ്രാം നടത്തി പരിചയ സമ്പന്നരായ വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 31. ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, ഡയറക്ടറേറ്റ്, നളന്ദ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. മൊബൈല്‍ നം. 9495871627 (അശോക് കുമാര്‍) വാട്‌സ് ആപ്പ് നം. 9188526388. ഇ-മെയില്‍ – keralaarchives@gmail.com
