പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂള്‍ സമ്പൂര്‍ണ ഹൈടെക്കാക്കി മാറ്റിയതിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 2.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. രാജ്യസഭാംഗം എം.പി വീരേന്ദ്രകുമാര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ എം.ജെ വിജയപത്മന്‍ ചടങ്ങില്‍ മന്ത്രിയെ പൊന്നാടയണിച്ച് ആദരിക്കും. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ അനില്‍കുമാര്‍ പ്രൊജക്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി നസീമ, കല്‍പ്പറ്റ സഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ്, കല്‍പ്പറ്റ സഗരസഭ ഉപാദ്ധ്യക്ഷന്‍ ആര്‍. രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ. സുധാറാണി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. പ്രഭാകരന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.