സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

സമഗ്ര ശിക്ഷാ കേരളയില്‍ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ആര്‍.സി.ഐ രജിസ്ട്രേഷനോടു കൂടിയ ബി.എ.എസ്.എല്‍.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 22 ന് രാവിലെ 11 ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി എത്തണം. ഫോണ്‍: 04936 20338.

ഡോക്ടര്‍ നിയമനം

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഡോക്ടര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖകളും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 23 ന് രാവിലെ 10.30 ന് പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. പൂതാടി പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 211110.

സെക്യൂരിറ്റി സ്റ്റാഫ് നിയമനം

വൈത്തിരി താലൂക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 22 ന് രാവിലെ 10.30ന് ആശുപത്രിയില്‍ നടക്കും. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ച്ചക്ക് എത്തണം. 04936 256229.

ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച്ച 27ന്

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നതിന് ജനുവരി 27 ന് ഉച്ചക്ക് 2 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ച്ച നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത.

ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്നെസ്സ് ട്രെയിനര്‍ നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്നെസ്സ് ട്രെയിനര്‍ നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത: ബി.പി.റ്റി, എം.പി.റ്റി. വനിതാ ഫിറ്റ്നെസ്സ് ട്രെയിനര്‍ യോഗ്യത: അസാപ് ഫിറ്റ്നെസ് ട്രെയിനര്‍ കോഴ്സ് അല്ലെങ്കില്‍ ഗവ. അംഗീകൃത ഫിറ്റ്നെസ്സ് ട്രെയിനര്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 24 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം.നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936-270604, 7736919799.

ബാഡ്മിന്റണ്‍ പരിശീലക നിയമനം

വൈത്തിരി പഞ്ചായത്തിലെ ബാഡ്മിന്റണ്‍ കോച്ചിംഗ് പദ്ധതിയില്‍ പരിശീലകരെ നിയമിക്കുന്നു. അപേക്ഷകര്‍ ദേശീയ സംസ്ഥാന മത്സരങ്ങളില്‍ വിജയിച്ചവരോ, പങ്കെടുത്തിട്ടുള്ളവരോ ആയിരിക്കണം. താല്‍പര്യമുള്ളവര്‍ ജനുവരി 22 ന് രാവിലെ 11 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോണ്‍: 04936-255223