തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ടി.ടി.സി, ഐ.ടി.ഐ/ ഐ.ടി.സി, പ്ലസ്ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും, യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയിട്ടുളള വിദ്യാർത്ഥികളാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.
അപേക്ഷകൾ മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 24 നു വൈകിട്ട് അഞ്ചിനു മുൻപ് തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികൾ) വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിൻ-695036 ഫോൺ നമ്പർ 0471-2460667, Mob.no : 9188430667 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.