കഴിഞ്ഞ മൂന്ന് വർഷത്തിനകം ഫിഷറീസ് വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്ക് രണ്ട് മാസത്തെ കരിമീൻകൃഷി പരിശീലനം സൗജന്യമായി നൽകുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം 31ന് രാവിലെ 10ന് നീണ്ടകരയിലുള്ള എ.ഡി.എ.കെ റീജിയണൽ ഓഫീസിൽ അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8289925683