തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളൾക്ക് കലാ കായിക ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2022-23 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) വർഷത്തെ സ്‌കോളർഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോം വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം ഫെബ്രുവരി 29നു വൈകിട്ട് അഞ്ചിനകം വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിങ്, ആര്യശാല, തിരുവനന്തപുരം, പിൻ-695036 ,ഫോൺ: 0471-2460667, 9188430667 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.