സംസ്ഥാനത്ത് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ പദ്ധതിയായ പുനര്‍ജനിയുടെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്സ് ഹാളില്‍ കൃഷി വകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കെല്ലാം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ എല്ലാം സിവില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും വിത്തുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സ്കൂളുകള്‍, കൂടുതല്‍ ആള്ക്കാര് എത്തുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഈ പദ്ധതി നടപ്പാക്കും. 28 ഇനം പച്ചക്കറി വിത്തുകളാണ് പദ്ധതിവഴി വിതരണം ചെയ്യുന്നത്.