കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം ജില്ലയിലെ മത്സ്യ ഫാമുകള്‍ക്കും ഹാച്ചറികള്‍ക്കും 2023-24 വർഷത്തെ കുടിശ്ശിക ലൈസന്‍സ് ഒടുക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു.
2024 മാർച്ച് 18-ന് (തിങ്കള്‍) തീയതി രാവിലെ 11 മുതല്‍ 4 വരെ ഈസ്റ്റ് കടുങ്കലൂർ യു.സി കോളേജിന് സമീപത്തുള്ള നിഫാം ആലുവ എന്ന സ്ഥാപനത്തിലും മാർച്ച് 19-ാം തീയതി രാവിലെ 11 മുതല്‍ 4 വരെ എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ പങ്കെടുക്കുന്നവർ ഫാം/ഹാച്ചറിയുടെ രജിസ്ട്രേഷന് സർട്ടിഫിക്കറ്റിന്റെ കോപ്പിയും, മുന്‍ വർഷത്തെ ലൈസന്‍സ് കോപ്പിയും ഹാജരാക്കേണ്ടതാണ്. അദാലത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും, ലൈസന്‍സ് ഫീസ് സംബന്ധിച്ച വിവരങ്ങള്‍ക്കും 8304952394 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.