ആലപ്പുഴ: അറുപത്തി ആറാമത് നെഹ്റു ട്രോഫി വള്ളം കളി മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗകര്യങ്ങളോടെ കാണുന്നതിന് ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പും ചെര്‍ന്ന് അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി തമ്പകച്ചുവട് പകല്‍ വീട്ടിലെ മുതിര്‍ന്ന പൗരന്മാരെ സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ട് ക്ഷണിച്ചു. ചടങ്ങില്‍ അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശന്തനു പ്രദിപ്, അസാപ് പ്രോഗ്രാം മാനേജര്‍മാരായ അലന്‍ ജെഫ്റി, ശ്രീകല, എസ്.ഡി അരുണ്‍, പകല്‍വീട് സെക്രട്ടറി മുരളി തുടങ്ങിയവര്‍ സംസാരിച്ചു. പകല്‍ വീട്ടിലെ ഇരുപതു പേരുടെ സംഘമാണ് വള്ളം കളി കാണുവാനായി എത്തുന്നത്. വള്ളം കളിയ്‌കെകത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സീറ്റിങ് സൗകര്യങ്ങളും വോളന്റീയര്‍ സപ്പോര്‍ട്ടും ഉണ്ടായിരിക്കും.