ആലപ്പുഴ:അറുപത്തി ആറാം നെഹ്റു ട്രോഫി വള്ളം കളി ആസ്വദിക്കുവാൻ ആലപ്പുഴ ജില്ലാ ഭരണകൂടം അറുപതു വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സ്‌പെഷ്യൽ റിസേർവ്ഡ് സീറ്റ് ടിക്കറ്റുകൾ പത്തു ശതമാനം നിരക്കിളവോടെ സൗകര്യങ്ങളോടെ ഒരുക്കുന്നു. ഇവർക്ക് വള്ളം കളി സുഖമായി കാണുവാൻ പ്രതേക റിസേർവ്ഡ് സീറ്റിങ് ക്രമീകരണവും സൗകര്യങ്ങളും സഹായിക്കാൻ വോളന്റീയർ സപ്പോർട്ടും വിദ്യാഭ്യാസ വകുപ്പിലെ അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം ഡിപ്പാർട്‌മെന്റിന്റെ സഹകരണത്തോടെ ജില്ലാ നേതൃത്വം നടപ്പിലാക്കുന്നു.
രാജ്യത്താദ്യമായാണ് ഇത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് വലിയൊരുത്സവത്തിൽ ഇത്തരത്തിൽ പ്രതേക സൗകര്യങ്ങളോടു കൂടി അവസരമൊരുക്കുന്നത്.മുതിർന്ന പൗരന്മാർക്ക് വള്ളം കളിയുടെ ഫിനിഷിങ് പോയിന്റിനടുത്തുള്ള റോസ് പവലിയനിലെ ഒരു സീറ്റിനുള്ള 600 രൂപ ടിക്കറ്റുകൾ 540 രൂപക്കും രണ്ടു പേർക്കൊരുമിച്ചു സീറ്റിങ് സൗകര്യമുള്ള 1000 രൂപ ടിക്കറ്റുകൾ 900 രൂപക്കും, 3000 രൂപയുടെ ഒരു സീറ്റിനുള്ള ടിക്കറ്റ് 2700 രൂപക്കും പത്തു ശതമാനം ഇളവോടു കൂടി നൽകുന്നതാണ്. ഇതിനോടൊപ്പം ലഖുഭക്ഷണ പാനീയ സൗകര്യങ്ങളും സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്. ഇവർക്ക് പ്രേതെകമായി വരാനുള്ള വഴിയും ശൗചാലയ സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ള മുതിർന്ന പൗര•ാർ 9495999647, 9995091240, 7356202616,9074825785 എന്ന നമ്പറുകളിൽ ഉടൻ ബന്ധപെടുക.ടിക്കറ്റുകൾ നേരിട്ട് സൗകര്യപൂർവം എത്തിച്ചു കൊടുക്കുന്നതുമാണ്.