തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനു വീണ്ടും നാക് അംഗീകാരം. നേരത്തെ എന്‍.ഐ.ആര്.എഫ് കോളേജിന് അഖിലേന്ത്യാതലത്തില്‍ പതിനെട്ടാം റാങ്ക് നല്‍കിയിരുന്നു. ഇതോടെ നാക് ‘എ’ ഗ്രേഡും ആദ്യ ഇരുപതിനുള്ളില്‍ റാങ്കുമുള്ള കേരളത്തിലെ ഏക കലാലയമായി യൂണിവേഴ്സിറ്റി കോളേജ് മാറി. നവംബര്‍ രണ്ടിനു പ്രസിദ്ധീകരിച്ച മുപ്പത്തിയെട്ടു കോളേജുകളുടെ പട്ടികയില്‍ രണ്ടു കോളേജുകള്‍ക്ക് മാത്രമാണ് ‘എ’ ഗ്രേഡ് ലഭിച്ചത്.
