സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കേരളത്തിലെ 13 കോളേജുകളിൽ നടത്തി വരുന്ന എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സ് പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് www.scu.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രാഥമിക ലിസ്റ്റിന്മേൽ പരാതികൾ ആഗസ്റ്റ് 12നു വൈകിട്ട് 4 മണിക്ക് മുമ്പായി അതത് കോളേജ് പ്രിൻസിപ്പലിന് രേഖാമൂലം സമർപ്പിക്കേണ്ടതാണ്.