ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പോടെ അസാപ് കേരള നടത്തുന്ന ഇ.വി പവർട്രെയിൻ ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ് സിസ്റ്റം കോഴ്സിൽ സ്കോളർഷിപ്പ് അർഹതയുള്ളവരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ 12 ന് രാവിലെ 10.30 ന് മലപ്പുറം തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. എംഇ, ഓട്ടോ, മെക്കാട്രോണിക്സ്, ഇഇ, ഇഇഇ, ഇസിഇ, ഇസിഎം, ഇഎൻടി, ഇടിസി തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമ / ബിഇ / ബിടെക് യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, പാഴ്സി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 100 ശതമാനം സ്കോളർഷിപ്പ് ലഭ്യമാണ്. വിദ്യാർത്ഥികൾ അസൽ രേഖകളുമായി അഭിമുഖത്തിനെത്തണം.