തരൂര്‍ നിയോജകമണ്ഡലം എം എല്‍ എയുടെ എസ് ടി എഫ് എം എല്‍ എ പദ്ധതി, കിഫ്ബി, ആസ്തിവികസന പദ്ധതി, ബഡ്ജറ്റ് വിഹിതം, വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി, അംബേദ്കര്‍ ഗ്രാമം പദ്ധതി, എസ്സി കോര്‍പ്പസ് ഫണ്ട് എന്നിവയുപയോഗിച്ച് തരൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിയുടെ അവലോകന യോഗം സ്ഥലം എം എല്‍ എയും പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമ സാംസ്കാരിക പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ നടന്നു. വടക്കാഞ്ചേരി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സാങ്കേതിക തടസങ്ങള്‍ മറികടക്കാന്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. അനുമതി ലഭിച്ച നിര്‍മാണം പുരോഗമിക്കുന്ന പ്രവര്‍ത്തികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി,വടക്കാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍, പൊതുമരാമത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഇ ഇ, പൊതുമരാമത്ത് കെട്ടിടവിഭാഗം ഇ ഇ,വാട്ടര്‍ അതോറിറ്റി ഇ ഇ, എല്‍ എസ് ജി ഡി വിഭാഗം ഇ ഇ, ഡി എം ഒ ( ആരോഗ്യം), ഡി ഡി ഇ,ജില്ലാ പട്ടികജാതി വികസന ഓഫീസര്‍,എ ഡി സി തുടങ്ങി മറ്റ് ജില്ലാ ഓഫീസര്‍മാരും പങ്കെടുത്തു.
