ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൂന്നാം ദിവസം കേരളത്തിന്റെ സാമൂഹ്യസാമുദായികസാംസ്‌കാരിക മേഖലകളുമായി ബന്ധപ്പെട്ട് ‘കേരളം ഇന്നലെ, ഇന്ന്’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓഡിയോ വിഷ്വല്‍ പ്രശ്നോത്തരി നടത്തി. ഹൈസ്‌ക്കൂള്‍-കൊളേജ്തല വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്നോത്തരിയില്‍ 118 പേര്‍ പങ്കെടുത്തു.. കടന്നു പോയ കാലഘട്ടത്തിലെ മൂല്യമേറിയ സംഭവങ്ങള്‍ ചോദ്യങ്ങളാക്കിയാണ് ക്വിസ് മാസ്റ്റര്‍ എം.ശിവകുമാര്‍ കുട്ടികള്‍ക്ക് മുന്നില്‍ എത്തിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന 109 വിദ്യാര്‍ത്ഥികളും, കോളെജുകളെ പ്രതിനിധീകരിച്ച് 9 കുട്ടികളുമാണ് പങ്കെടുത്തത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കരിമ്പുഴ എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കെ.അനുജിത്ത് ഒന്നാം സ്ഥാനവും പുളിയപ്പറമ്പ് എച്ച്.എസ്.എസിലെ ഏട്ടാം ക്ലാസുകാരി അയിഷ ഷഹനാസും ചാത്തന്നൂര്‍ ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവ് പുന്നായില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. കോളെജ് വിഭാഗ മത്സരത്തില്‍ വിക്ടോറിയ കോളെജിലെ ബി.എസ്.സി മാതമാറ്റിക്സിലെ സനീഷ് വര്‍മ്മ ഒന്നാം സ്ഥാനം നേടി. ഒറ്റപ്പാലം എന്‍.എസ്.എസ് കോളെജിലെ ബി.എസ്.സി ഫിസിക്സ് വിഭാഗം വിദ്യാര്‍ത്ഥിനി ഭാമ എ. പ്രകാശും വിക്ടോറിയ കോളെജിലെ എം.എ ഹിസ്റ്ററി വിഭാഗത്തിലെ റ്റി.പി ശരണ്യയും രണ്ടാം സ്ഥാനം പങ്കിട്ടു. ജില്ലാ പബ്ലിക് ലൈബ്രറി അംഗം കെ. പ്രജീഷിന്റെ സഹകരണത്തോടെ മത്സരത്തിന് ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സിലറും അധ്യാപകനുമായ എം.ശിവകുമാര്‍ നേതൃത്വം നല്‍കി.