പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ന് നടക്കുന്ന ശിശുദിനാഘോഷ യാത്ര കുട്ടികളുടെ പ്രധാനമന്ത്രിയായ പാര്‍വണയും പ്രഥമ പുരുഷനായ ശബരീഷും നയിക്കും. നവംബര്‍ 14ന് രാവിലെ 9 മണിക്ക് മോയന്‍ എല്‍പി സ്‌കൂളില്‍ നിന്നും ആരംഭിച്ച് ചെറിയ കോട്ടമൈതാനം വരെയുള്ള ഘോഷയാത്രക്കാണ് ഇവര്‍ നേതൃത്വം നല്‍കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രസന്നകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും. പെരുമാങ്ങോട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് കെ വി.ശബരീഷ്, ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പാര്‍വണ ജി വാര്യര്‍. കൊടുവായൂര്‍ അങ്കണവാടി ട്രെയിനിങ് സെന്‍ട്രല്‍ നടന്ന വര്‍ണോത്സവത്തില്‍ എല്‍പി യുപി വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ശബരീഷും പാര്‍വണയും അര്‍ഹത നേടിയത്. വര്‍ണ്ണോത്സവം കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സരിത ശശി അധ്യക്ഷയായ പരിപാടിയില്‍ വാര്‍ഡ് അംഗം അറുമുഖന്‍, ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു. എല്‍പി, യുപി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കലാ മത്സര വിജയികള്‍ക്ക് നവംബര്‍ 14ന് രാവിലെ 10ന് കോട്ട മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
