സ്ഥിരമായി സ്‌കൂളിലെത്താത്ത കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ കോളനി സന്ദര്‍ശനവുമായി പരിയാരം ഗവ. ഹൈസ്‌കൂള്‍. മുട്ടില്‍ പഞ്ചായത്തിലെ ചോയിക്കോളനിയിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. പി.ടി.എ, സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്, മദര്‍ പി.ടി.എ, എക്‌സൈസ്, പൊലീസ്, അദ്ധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സംഘമാണ് കോളനി സന്ദര്‍ശിച്ചത്. പി.ടി.എ അംഗങ്ങളായ ഫൈസല്‍ പാപ്പിന, ഷബാന നൗഫല്‍, അദ്ധ്യാപകരായ കെ.എം. താജുദ്ദീന്‍, വി.കെ. സജീഷ്, അനീഷ് ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രധാനാദ്ധ്യാപകന്‍ കെ.ടി. രമേശന്‍, പി.ടി.എ. പ്രസിഡന്റ് ഒ.കുട്ടി ഹസ്സന്‍, എം. സുനില്‍കുമാര്‍, പി. ജനാര്‍ദ്ദനന്‍, അഷറഫ് വാഴയില്‍, കെ.എം. മുജീബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ. സജീവ്, എ.ടി.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചോയിക്കോളനിക്കു പുറമെ മുട്ടില്‍ പഞ്ചായത്തിലെ പഴങ്കുനി കോളനിയിലും സംഘം സന്ദര്‍ശനം നടത്തി.