സുല്‍ത്താന്‍ ബത്തേരി നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ കുപ്പാടി വില്ലേജ് പരിധിയിലെ 200 കര്‍ഷകര്‍ക്ക് പത്തിനം ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. ‘കൃഷികല്യാണ്‍ അഭിയാന്‍’ പദ്ധതിപ്രകാരമാണ് തൈകള്‍ വിതരണം ചെയ്തത്. നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍. സാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ ജിഷാ ഷാജി അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്ര അസിസ്റ്റന്റ് പ്രഫസര്‍ സിനി, കൃഷി ഓഫീസര്‍ ടി.എസ്. സുമിന, എം. രാമകൃഷ്ണന്‍, പി.എം. തോമസ്, എ.സി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.