വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പഠിപ്പിക്കണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുതിയ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിന്യം നിറഞ്ഞ നഗര ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ വൃത്തിയാക്കി പൂന്തോട്ടങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തണമെന്ന് കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷയോട് അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും ഗ്ലോബല്‍ വാമിങ്ങിനെകുറിച്ചും അതിനനുസരിച്ചുള്ള ജീവിതചര്യയും പുതിയ തലമുറയെ പഠിപ്പിക്കണം.
വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കികൊടുക്കണം. സഭാകമ്പമില്ലാത്ത മികച്ച ആത്മവിശ്വാസും ഇച്ഛാശക്തിയുമുള്ള പുതു തലമുറയിലെ നമ്മുടെ കുട്ടികള്‍ക്ക് മികച്ച ലക്ഷ്യ ബോധവും ഉണ്ട്. അവര്‍ക്ക് താല്പര്യമുള്ള ഇടങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴി ഒരുക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. മത്സരത്തിന്റെ ലോകത്തേക്ക് ഇറങ്ങി ചെല്ലേണ്ട കുട്ടിള്‍ക്ക് മികച്ച ആശയ വിനിമയശേഷി ആവശ്യമാണെന്നും സാധ്യമായ എല്ലാ ഭാഷകളും പഠിക്കുന്നത് ഏറെ ഗുണകരമാകും. വിദ്യാര്‍ത്ഥികളുടെ രണ്ടാം രക്ഷിതാക്കളാണ് അധ്യാപകരെന്നും കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അധ്യാപകര്‍ കൂടുതല്‍ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു. അധ്യാപകരും വിദ്യാര്‍ത്ഥികളും നല്ല സൗഹൃദത്തിലായിരിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തുകയും പോരായ്മകള്‍ പരിഹരിക്കുന്നതിന് കൂടെ നില്‍ക്കുകയും വേണം. കളിക്കാനും ചിരിക്കാനും ഉല്ലസിക്കാനും പഠിച്ച് ഉയരാനും ആവശ്യമായ ഭൗതിക സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കി നല്‍കിയിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച പൗരന്മാരായി തീരണമെന്നും അദ്ദേഹം പറഞ്ഞു.
ഇചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗര സഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, വൈ സ്ചെയര്മാന് ബില്‍ട്ടക്ക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ലത, കെപ്രഭാവതി, കെ.അനീഷന്‍, കൗണ്‍സിലര്‍ സെവന് അബുല്‍ റെഹിമാന്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം. സുനില്‍കുമാര്‍, ഹൊസ്ദുര്‍ഗ് ബി.പി.സി. കെ.വി.രാജേഷ്, പൊതു പ്രവര്‍ത്തകരായ കെ.പി. ബാലകൃഷ്ണന്, കെ.കെ.വത്സലന്‍, ഗാംഗദരന് കോവ്വല്‍, ടി.വി.നന്ദകുമാര്‍, പ്രമോദ് കരുവാളം, സണ്ണി അരമന, ഉദിനൂര്‍ സുകുമാരന്‍, പി.ടി.എ പ്രസിഡന്റ് കെ.വി. സുധീഷ്,, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ. ഹേമമാലിനി, എസ്എം.സി ചെയര്മാന് അബ്ദുല്‍ നസിര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് പി.എം രചന, മദര്‍ വൈസ് പ്രസിഡന്റ് എല്സുലൈഖ, ജാഗ്രതാ സമിതി ചെയര്‍മാന്‍എന്‍.ഉണ്ണികൃഷ്ണന് സ്റ്റാഫ്സെക്രട്ടറി കെ.പി. രഞ്ജിത് എന്നിവര്‍ സംസാരിച്ചു. സംഘടക സമിതി ചെയര്മാന് വി.വി.രേമേശന്‍ സ്വാഗതവും ഹെഡ്മാസ്റ്റര് എം.എ അബ്ദുല്‍ ബഷീര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിദ്യാകിരണം എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ ചിലവഴിച്ചാണ് സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. എച്ചം.എം ക്യാമ്പിന്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ക്ലാസ് മുറികള്‍, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിടം.