ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചില്‍ഡ്രന്‍സ് ഹോം, ബാലസംരക്ഷണ സ്ഥാപനങ്ങള്‍, റെസ്ക്യൂ ഹോം, മഹിളാ മന്ദിരം, പ്രതീക്ഷ ഭവന്, വൃദ്ധസദനം തുടങ്ങി വിവിധ സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് സംവദിക്കുന്നതിന് ശില്പശാലയില് അവസരമൊരുക്കി. ഗെയിമിങ് ആക്ടിവിറ്റികള്‍, ട്രഷര്‍ ഹണ്ട്, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങി വ്യത്യസ്തമായ നിപരിപാടികളാണ് സംഘടിപ്പിച്ചത്. അധ്യാപകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഹേമലത. സി, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. ഫവാസ് പി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് സാലിഹ് എ. കെ., ഓ. ആര്. സി. പ്രൊജക്ട് അസിസ്റ്റന്റ് ഷംസുദ്ധീന്.കെ എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ വര്‍ക്കര്‍ ശ്രീ. സുരാഗ് പി., ഡാറ്റ അനലിസ്റ്റ് ശ്രീമതി. സന്ധ്യ ആര്., കേസ് വര്‍ക്കര്‍ സൈനുല്‍ ആബിദ്, റെസ്ക്യൂ ഓഫീസര്‍ ആതിര പി.എം, ഓ.ആര്.സി സൈക്കോളജിസ്റ്റ് ഫാത്തിമ ഫര്‍സാന, കൗണ്‍സിലര്‍ മുഹ്സിന് എന്നിവര്‍ നേതൃത്വം നല്കി.