വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ചേർന്ന് നവംബർ 14 മുതൽ 20 വരെ ജില്ലയിൽ കുട്ടികളുടെ അവകാശ വാരാചരണം നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കെ. അജീഷ് പ്രകാശനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി, ചൈൽഡ് ലൈൻ, ഐ.സി.ഡി.എസ്, പഞ്ചായത്ത് തല ശിശുസംരക്ഷണ സമിതികള്‍, സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് നവംബർ 20 വരെ പരിപാടികൾ സംഘടിപ്പിക്കുന്നത്.
‘ടേക്ക്ഓഫ്’ എന്നു പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടി ജില്ലാ ആസ്ഥാനത്ത് തുടങ്ങും. 14നു ഫ്‌ളാഷ് മോബ്, റാലി, സ്‌പോട്ട് ക്വിസ്, ഐസ് ബ്രേക്കിംഗ് സെഷൻ തുടങ്ങിയവയും 15നു പോസ്റ്റർരചന (ഫോസ്റ്റർ കെയർ ആൻഡ് അഡോപ്ഷൻ), 16ന് അവയർനെസ് പ്രോഗ്രാം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച അസ്തമയം ഹ്രസ്വചിത്ര പ്രദർശനം, 17ന് അംഗൺവാടി കുട്ടികൾക്ക് വിവിധതരം പരിപാടികൾ, 18ന് ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് ചിത്രരചനാ മത്സരം 19ന് വിവിധ സ്‌കൂളുകളിലെ കുട്ടികൾക്ക് സൈബർ ക്രൈമുമായി ബന്ധപ്പെട്ട് ക്ലാസുകൾ, 20ന് ഡയാന സ്‌പോർട്‌സ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് കുട്ടികൾക്ക് ഷട്ടിൽ ടൂർണമെന്റും വിവിധ പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടാവുമെന്നു ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.കെ. പ്രജിത്ത്, ലീഗൽ കം പ്രൊബേഷൻ ഓഫീസർ മനിത മൈത്രി അറിയിച്ചു.
