മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് അദ്ധ്യക്ഷ ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ സി. അസൈനാർ അദ്ധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്റ് മിനി സാജു, പിന്നോക്ക വിഭാഗ കോർപറേഷൻ ജില്ലാ മാനേജർ എ.ആർ. ഷാജി, ഡോ. ബാവ കെ. പാലുകുന്ന്, എം.കെ. രാജേന്ദ്രൻ, ആർ. പ്രവീൺ, കെ.പി. ശ്രാവൺ തുടങ്ങിയവർ സംസാരിച്ചു. ഡയബറ്റീഷ്യനും ട്രാവൻകൂർ ഡയബറ്റസ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഷബീർ എ. റഷീദ് ക്ലാസെടുത്തു.
