വിമുക്തി മിഷന്റെ ഭാഗമായി വയനാട് ഡിവിഷൻ മാനന്തവാടി ഗവ.കോളേജിൽ തെരഞ്ഞെടുക്കപ്പെട്ട ലഹരി വിരുദ്ധ ക്ലബ്ബുകളിലെ അംഗങ്ങൾക്കും ക്ലബ്ബുകളുടെ ചുമതലയുള്ള അദ്ധ്യാപകർക്കുമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജെ. ഷാജി, മാനന്തവാടി റേഞ്ച് ഇൻസ്‌പെക്ടർ എം.എം. കൃഷ്ണൻകുട്ടി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എൻ.കെ. സുമേഷ്, ജെസീല താന്നിക്കോടൻ തുടങ്ങിയവർ സംസാരിച്ചു. വിജേഷ് കുമാർ, കെ.സി. കരുണാകരൻ എന്നിവർ ക്ലാസെടുത്തു.