വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും കുട്ടികളുടെ നേതാക്കള്‍ക്ക് സ്വീകരണവും നല്‍കും. നവംബര്‍ 14ന് രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളിലാണ് സ്വീകരണ യോഗം. ശിശുദിന റാലി രാവിലെ ഒമ്പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തുടങ്ങും. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ശിശുദിന സന്ദേശം നല്‍കും. കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിതാ ജഗദീഷ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ്, ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തും. കുട്ടികളുടെ പ്രധാനമന്ത്രി ജൂണ്‍ ശ്രീകാന്ത്, പ്രസിഡന്റ് ഹൃദ്യ എലിസബത്ത്, സ്പീക്കര്‍ ഇവാന ആന്‍ ബാബു എന്നിവര്‍ക്കാണ് സ്വീകരണം. കല്‍പ്പറ്റ നഗരസഭ അംഗം അജി ബഷീര്‍, എ.ഡി.സി ജനറല്‍ പി.സി മജീദ് തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജില്ലാ പൊലീസ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.