കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രമായ അസാപ് കേരളയുടെ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഏപ്രിൽ 26 ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ മേളയിൽ 200 ൽ അധികം തൊഴിലവസരങ്ങൾ ലഭ്യമാക്കും. താൽപ്പര്യമുള്ളവർ http://tiny.cc/Jobfairregistration എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9495999693, 9633665843.