കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ഏപ്രിൽ 23ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ പരിവാര ബണ്ട് സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, കുരുക്കൾ/ ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദുചെട്ടി, പപ്പടചെട്ടി എന്നീ സമുദായങ്ങളെ വീരശൈവരുടെ മറ്റ് ഉപവിഭാഗങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയ നടപടി പുന: പരിശോധിക്കണമെന്ന ആവശ്യം, കേരളത്തിലെ ശൈവവെള്ളാള സമുദായത്തെ പൂർണ്ണമായും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. സിറ്റിങ്ങിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ വി ജോർജ്ജ്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
