പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളയമ്പലം കനകനഗറിൽ പ്രവർത്തിക്കുന്ന അയ്യൻകാളി ഭവനിലെ ക്യാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്യാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് സ്ഥലസൗകര്യം ലഭ്യമാക്കുന്നതായിരിക്കും. മുൻ പ്രവർത്തി പരിചയം, ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാൻ സാധിക്കുന്ന പരമാവധി കുറഞ്ഞ നിരക്ക് സഹിതം എസ്റ്റേറ്റ് മാനേജർ, അയ്യൻകാളി ഭവൻ, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം– 3 എന്ന വിലാസത്തിൽ താൽപര്യപത്രം സമർപ്പിക്കണം. അവസാന തീയതി മേയ് 2 പകൽ 3 മണി. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 8547630004, 0471 2310761.