തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിന് മെയ് 23 ന് അഭിമുഖം നടത്തും. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.