പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിയാങ്കല്ല് വിനോദ സഞ്ചാര കേന്ദ്രത്തിലെ വാട്ടര്‍ എടിഎമ്മും ടേക്ക് എ ബ്രേക്കും ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023- 2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം രൂപ ചിലവഴിച്ചാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം നിര്‍മിച്ചത്.
കുടിവെള്ള സൗകരത്തിനായി 2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ‘വാട്ടര്‍ എ.ടി.എം’ സ്ഥാപിച്ചു. വെള്ളിയാങ്കല്ലില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭി എടമന അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വാഹീദ ജലീല്‍ വാര്‍ഡ് അംഗങ്ങളായ ജനി ചന്ദ്രന്‍ ,അനിത രാമചന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.കെ ചേകുട്ടി,ആസൂത്രണ സമിതി അംഗം നിസാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.