സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈദ്യതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 10 മണിക്ക് വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ടാഗോർ തിയേറ്ററിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം പി മുഖ്യപ്രഭാഷണം നടത്തും. മേയർ ആര്യ രാജേന്ദ്രൻ, ഊർജ്ജ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പുനീത് കുമാർ, കെഎസ്ഇബിഎൽ സിഎംഡി മിർ മുഹമ്മദ് അലി എന്നിവർ വിശിഷ്ടാതിഥികളാകും.
