ചാക്ക ഗവ. ഐ.ടി.ഐ ഉൾപ്പെടെ കേരളത്തിലെ വിവിധ ഐ.ടി.ഐകളിലെ പ്രവേശനത്തിന് https://itiadmissions.kerala.gov.in പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. അപേക്ഷ ഫീസ് 100 രൂപ എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471 2502612.