കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായ തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിന്  AIIS സോഫ്റ്റ്‌വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, ഫോൺ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ജൂലൈ 31 നകം പൂർത്തിയാക്കണം. യു ഐ ഡി കാർഡിനായി 25 രൂപ അടയ്ക്കണം. ജൂലൈ 3 ന് നെടുമങ്ങാട് പാങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, 5 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി, 7 ന് ചിറയിൻകീഴ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, 9 ന് പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ്, 10 ന് തിരുവനന്തപുരം കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ്, 14 ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, 16 ന് നെയ്യാറ്റിൻകര ചെങ്കൽ ഗ്രാമപഞ്ചായത്ത്, 21 ന് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ഓഫീസ്, 23 ന് വർക്കല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2729175.