സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ ദന്തൽ കോളേജുകളിൽ 2025 പി. ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിന് ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. 2025 ലെ പി.ജി. ദന്തൽ കോഴ്സിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും ജൂലൈ 6 രാത്രി 11.59 നു മുൻപായി പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് മുഖേന ഓപ്ഷൻ സമർപ്പിക്കണം. ഫോൺ: 0471-2332120, 2338487.
