ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലൈ 19 മുതൽ 31 വരെ ക്ഷീരോൽപ്പന്ന നിർമാണ പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 135 രൂപ. പങ്കെടുക്കാൻ താൽപര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 18 വൈകിട്ട് 5 മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ, നോരിട്ടോ ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2440911. വിലാസം: ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ, തിരുവനന്തപുരം– 695004. ഇമെയിൽ: principaldtctvm@gmail.com.
