ജൂലൈ 11,  (നാളെ) രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററുകളിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്‌സിക്യൂട്ടീവ്, ഇൻഷുറൻസ് അഡ്വൈസർ, സെയിൽസ് മാനേജർ, ഓഫീസർ PARAM  തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്‌സിക്യൂട്ടീവ്, സെയിൽസ് മാനേജർ എന്നീ തസ്തികകൾക്ക് ബിരുദമാണ് യോഗ്യത. ഇൻഷുറൻസ് അഡ്വൈസർ, ഓഫീസർ PARAM തസ്തികകൾക്ക് പ്ലസ് ടു വാണ് യോഗ്യത. സെയിൽസ് മാനേജർ തസ്തികയ്ക്ക് കുറഞ്ഞത് ഒരു വർഷത്തെ തൊഴിൽ പരിചയം നിർബന്ധമാണ്.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി 40 വയസ്സാണ്.  എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് രജിസ്റ്റർ ചെയ്ത് ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 8921916220 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.