കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം/ ബിഎസ്എൻഎൽ ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29 ന് രാവിലെ 10.30ന് കോട്ടയം ബിഎസ്എൻഎൽ കോൺഫറൻസ് ഹാളിലാണ് അദാലത്ത്. കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച പെൻഷൻകാർക്ക് സീനിയർ അക്കൗണ്ട്‌സ് ഓഫീസർ (പെൻഷൻ), ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ, അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ, പിഎംജി ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ ccakrlpensionadalat@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സെപ്റ്റംബർ 20ന് വൈകുന്നേരം 5 മണിക്കകം ലഭിക്കത്തക്കവിധത്തിൽ പരാതികൾ അയയ്ക്കാം.